മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

New Update
4aaa972c-500e-43f9-bf99-da872fce33a3

മുളന്തുരുത്തി: ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ ധർണ്ണാ സമരം നടത്തി. 

Advertisment

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണപ്പോൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ കാലതാമസം നിമിത്തം ബിന്ദു എന്ന സഹോദരിയുടെ മരണത്തിനുത്തരവാദിസംസ്ഥാന ആരോഗ്യ മന്ത്രിയാണ്.

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു. 

ഡി.സി.സി ഭാരവാഹികളായ റീസ് പുത്തൻ വീട്ടിൽ, സി.എ ഷാജി, വേണു മുളന്തുരുത്തി, യു.ഡി.എഫ് പിറവം നിയോജക മണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ, കർഷക കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് കെ.ജെ ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ എൻ.ആർ ജയ്കുമാർ, സി.ആർ ദിലീപ്കുമാർ, കെ.വി സാജു, ജൂലിയ ജെയിംസ്, പോൾ ചാമക്കാല, 

മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ, കെ.എസ് രാധാകൃഷ്ണൻ, കെ.കെ ശ്രീകുമാർ, ജെറിൻ ടി ഏലിയാസ്, ലിജോ ചാക്കോച്ചൻ, ടി.കെ.ജോസഫ്, ബിന്ദു സജീവ്, ജെയ്നി രാജൂ, കെ ജെ ജോർജ്, കെ.ആർ സുകുമാരൻ, കെ.ജി ഷിബു, സലിം അലി, ലീല ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

Advertisment