/sathyam/media/media_files/2025/03/16/qXCJXS5j728M7Qp6uBAb.jpeg)
കൊച്ചി: കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കോൺഗ്രസ് എസ് എറണാകുളം ജില്ലാ പ്രസിഡണ്ട് അനിൽ കാഞ്ഞിലി അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി ജനറൽ സാബു ജോർജ് മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.ടിവിവർഗീസ്, മാത്യൂസ് കോലഞ്ചേരി, ഐ. ഷിഹാബുദ്ദീൻ, എ ഐ.സി.സി അംഗം വി വി സന്തോഷ് ലാൽ, സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ കെ ജെ ബേസിൽ, പി അജിത് കുമാർ, ജില്ലാ ഭാരവാഹികളായ ടി. എസ് ജോൺ, പോൾപെട്ട,
ബൈജു കോട്ടക്കൽ, രഞ്ജു ചെറിയാൻ, ജൂബി എം വർഗീസ്, ജയ്സൺ ജോസഫ്, സില്‍വി സുനിൽ, സുഷമാ വിജയൻ, ജില്ലാ നിർവാർഹക സമിതി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡണ്ടുമാർ, വിവിധ പോഷക സംഘടന ഭാരവാഹികൾ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us