/sathyam/media/media_files/2026/01/07/deworming-day-2026-01-07-15-36-47.jpg)
കാക്കനാട്: ആരോഗ്യകരമായ ഭാവിക്ക് വിരവിമുക്തമായ കുട്ടിക്കാലം അത്യാവശ്യമാണെന്ന സന്ദേശവുമായി എറണാകുളം ജില്ലാതല വിരവിമുക്ത ദിനാചരണം സംഘടിപ്പിച്ചു. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
വിരബാധ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, വ്യക്തിശുചിത്വത്തിലൂടെയും ശരിയായ ആരോഗ്യശീലങ്ങളിലൂടെയും രോഗങ്ങളെ പ്രതിരോധിക്കാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. ആൽബൻഡസോൾ ഗുളികകളും കളക്ടർ കുട്ടികൾക്ക് വിതരണം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ കെ എൽ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസ്‌ലിൻ ജോർജ്, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആർ ഗോപിക പ്രേം, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സുധ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി രജനി, സ്കൂൾ ഹെഡ്മാസ്റ്റർ സി.ഐ നവാസ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എം.എസ് രശ്മി, തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ആശാ വിജയൻ, ടെക്നിക്കൽ അസിസ്റ്റന്റ് ബിജോഷ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ സ്കൂളുകളിലും അങ്കണവാടികളിലും വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ഗുളിക വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us