ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണം നടത്തി

New Update
de684a8f-94ed-4fad-9068-8628a51d1e7d

കണയന്നൂർ: വിശപ്പിന് ഭക്ഷണം ജീവനു രക്തം എന്ന മുദ്രാവാക്യം ഉയർത്തി ഹൃദയപൂർവ്വം ഡിവൈഎഫ്ഐ കണയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും പൊതിച്ചോർ വിതരണം നടത്തി. 

Advertisment

പൊതിച്ചോറുമായി പുറപ്പെട്ട വാഹനം സിപിഐഎം കണയന്നൂർ ലോക്കൽ സെക്രട്ടറി സ. കെ എൻ സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖല പ്രസിഡൻ്റ് അഡ്വ. കെ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

മേഖല സെക്രട്ടറി സൈലസ് സണ്ണി, രണദേവ് ചന്ദ്രപ്പൻ, എം എസ് സന്ധു എന്നിവർ സംസാരിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളേജിൽ രക്ത ദാനവും നടത്തി.

Advertisment