എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്തു

New Update
ldf convension

മുളന്തുരുത്തി: എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടോമി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

ldf convension-3

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി വാസുദേവൻ, ടോമി കെ തോമസ്, എം പി ഉദയൻ, കെ സി മണി, പി വി ദുർഗ്ഗാ പ്രസാദ്, ജോൺസ് പാർപ്പാട്ടിൽ, ജിബി ഏലിയാസ്, കെ എം മാണി, ജില്ലാ പഞ്ചായത്ത്‌ മുളന്തുരുത്തി ഡിവിഷൻ സ്ഥാനാർഥി ആൻ സാറ ജോൺസൺ എന്നിവർ സംസാരിച്ചു. 

ldf convension-2

സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ സ്ഥാനാർഥികളെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. എൽഡിഎഫിൻ്റെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പി വാസുദേവൻ പ്രകാശനം ചെയ്തു.

ldf convension-4

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചടുലമാക്കാൻ എഴുപത്തിയഞ്ച് അംഗങ്ങൾ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാരവാഹികൾ ആയി സി എൻ സുന്ദരൻ, എം പി ഉദയൻ, ടോമി വർഗീസ് ജോൺസ് പാർപ്പട്ടിൽ എന്നിവരെ രക്ഷാധികാരികളായും, കെ. എം ജോർജ്ജിനെ ചെയർമാനായും, ജിബി ഏലിയാസിനെ വൈസ്. ചെയർമാനായും, പി ഡി രമേശനെ കൺവീനറായും, പി വി ദുർഗ്ഗാ പ്രസാദിനെ ജോ. കൺവീനറായും, വി കെ വേണുവിനെ ഖജാൻജി ആയും തിരഞ്ഞെടുത്തു.

Advertisment