കൊച്ചി : കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്.
പുലര്‍ച്ചെയാണ് മണികണ്ഠന്‍ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ശാരദ ഒറ്റക്കാണ് താമസിക്കുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.