/sathyam/media/post_attachments/D8ixFyWGcdOhpKctz1RX.jpg)
കൊച്ചി: ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടേയും സേവനങ്ങളുടേയും പിന്‍ബലത്തില്‍ ആശ്രിതത്വം അവസാനിപ്പിക്കാനാവും എന്ന സന്ദേശവുമായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് പുതിയ പരസ്യം അവതരിപ്പിച്ചു. എന്‍ഡ് ഡിപന്‍ഡന്‍സ് എന്ന സന്ദേശവുമായി ബാങ്കിങ് സേവനങ്ങള്‍ പരാശ്രയമില്ലാതെ വിരല്‍ തുമ്പിലെത്തുന്നതാണ് പരസ്യ ചിത്രത്തിൻ്റെ ഉള്ളടക്കം. ഒരു സ്വതന്ത്ര്യ രാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആവേശം ഇതുള്‍ക്കൊള്ളുന്നു.
സ്വാശ്രയത്തിലേക്ക് വഴിതുറക്കുന്ന നിരവധി സംരംഭങ്ങള്‍ ഫെഡറല്‍ ബാങ്കിനുണ്ട്. ഇവയിലൊന്നാണ് ഫെഡറല്‍ സ്‌കില്‍ അക്കാദമിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീ യുവാക്കളെ മൂന്ന് മാസത്തെ നൈപുണ്യ പരിശീലനം നല്‍കി ജോലി കണ്ടെത്താനോ സ്വയം സംരംഭകരാകാനോ സഹായിച്ചു വരുന്നത്.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലി, ടൈലറിങ് തുടങ്ങി തൊഴില്‍ നൈപുണ്യങ്ങളാണ് ഈ അക്കാദമയിലൂടെ പരിശീലിപ്പിക്കുന്നത്. ഇതുവഴി നിരവധി യുവജനങ്ങള്‍ക്ക് ഉപജീവനം കണ്ടെത്താനും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും വഴി തുറന്നിട്ടുണ്ട്. ഫരീദാബാദിലെ പുതിയ ഫെഡറല്‍ സ്‌കില്‍ അക്കാദമിക്കു പുറമെ കൊച്ചി, കോയമ്പത്തൂര്‍, കോലാപൂര്‍ എന്നിവിടങ്ങളിലും അക്കാദമികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബന്ധങ്ങളോടുള്ള ഫെഡറല്‍ ബാങ്കിന്റെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് എന്‍ഡ് ഡിപന്‍ഡന്‍സ് എന്ന ക്യാംപയിന്‍. എല്ലാ തലമുറയിലേയും ഇടപാടുകാരെ ബാങ്ക് മാനിക്കുന്നുവെന്നതിന്റെ തെളിവാണിത്. കൂടുതല്‍ അടുത്തറിയുന്നതിലൂടെ അവര്‍ക്ക് മികച്ച ഡിജിറ്റല്‍ അനുഭവങ്ങള്‍ നല്‍കാനും അറിവ് പകരാനും ബാങ്കിങ് സേവനങ്ങളെത്തിക്കാനും ഞങ്ങൾക്കു സാധിക്കുന്നു.
പിന്തുണ ആവശ്യമുള്ളവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ എങ്ങനെ സേവനമെത്തിക്കാമെന്നതിന് തെളിവാണ് എന്‍ഡ് ഡിപന്‍ഡന്‍സ് എന്ന ക്യാംപയിന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us