വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഉറപ്പായ ഓണ സമ്മാനങ്ങളും

New Update
v guard

കൊച്ചി: ഓണം ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ഓഫറുകളുമായി വി-ഗാര്‍ഡ്. ഓരോ പര്‍ച്ചേസുകള്‍ക്കുമൊപ്പം ഉറപ്പായ സമ്മാനങ്ങളും സ്‌ക്രാച് ആന്റ് വിന്‍ സമ്മാനങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓഗസറ്റ് 15 മുതല്‍ സെപ്തംബര്‍ 30വരെയാണ് ഓഫര്‍ കാലാവധി.

Advertisment

സ്റ്റോറേജ് വാട്ടര്‍ ഹീറ്ററുകളില്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്കൊപ്പം 1799 രൂപ വിലയുള്ള ബെഡ്ഷീറ്റുകള്‍ ലഭിക്കും. തിരഞ്ഞെടുത്ത മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഗ്യാസ് സ്റ്റൗ, ഇന്‍വെര്‍ട്ടര്‍ & ബാറ്ററികള്‍ക്കൊപ്പം 1025 രൂപ വിലയുള്ള 6 പീസ് പ്ലേറ്റു് സെറ്റും ലഭിക്കും.

വി-ഗാര്‍ഡ് ഉള്‍പ്പന്നങ്ങള്‍ക്കൊപ്പം 150 രൂപയ്ക്കാണ് ഈ സമ്മാനങ്ങള്‍ നല്‍കുന്നത്. കൂടാതെ എല്ലാ ഗ്യാസ് സ്റ്റൗ, മിക്‌സര്‍ ഗ്രൈന്‍ഡര്‍ മോഡലുകള്‍ക്കുമൊപ്പം സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനങ്ങളും നല്‍കുന്നു. സെപ്തംബര്‍ 10 വരെ ഈ ഓഫര്‍ ലഭിക്കും.

ഗ്യാസ് സ്റ്റൗ അല്ലെങ്കില്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ പര്‍ചേസ് ചെയ്യുമ്പോള്‍ ഉറപ്പായും ഒരു സമ്മാനം ലഭിക്കും. ഒരു ഗ്രാം സ്വര്‍ണ നാണയം, 100 മുതല്‍ 500 രൂപ വരെ ക്യാഷ് ബാക്ക്, വി-ഗാര്‍ഡ് ഇലക്ട്രിക് കെറ്റില്‍, 100 ശതമാനം വരെ ക്യാഷ് ബാക്ക്, ഹാന്‍ഡ് ചോപ്പര്‍, എല്‍പിജി ഹോസ്, ലൈറ്റര്‍, എല്‍പിജി ട്രോളി, 6 പീസ് ഫുള്‍ പ്ലേറ്റ് സെറ്റ് എന്നിവയാണ് ഉറപ്പായ സമ്മാനങ്ങള്‍. കേരളത്തിലും മാഹിയിലും മാത്രമെ ഈ ഓഫറുകള്‍ ലഭിക്കൂ.

Advertisment