New Update
/sathyam/media/media_files/2025/10/15/goat-2025-10-15-22-17-43.jpg)
കൊച്ചി: എറണാകുളം തോട്ടക്കാട്ടുകരയിൽ മൂന്ന് ആടുകൾക്ക് പേ വിഷബാധ.
ആടുകളെ വെറ്ററിനറി ജീവനക്കാർ കൊന്നു. തോട്ടക്കാട്ടുകരയിൽ നായയുടെ കടിയേറ്റാണ് മൂന്നാടുകൾക്ക് പേവിഷബാധ ഉണ്ടായത്.
Advertisment
വീട്ടുകാരെയും നാട്ടുകാരെയും ആട് ആക്രമിക്കാൻ ശ്രമിച്ചതോടെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.
പേവിഷബാധ സ്ഥിരീകരിച്ച ആടുകളുടെ കൂടെ ഉണ്ടായിരുന്ന 14 ആടുകളെയും നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആടുകളെ പരിചരിച്ച മനുഷ്യർ പ്രതിരോധ കുത്തിവെപ്പ് എടുക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.