എറണാകുളം: കിഴക്കമ്പലത്ത് ട്വൻ്റി 20യുടെ മെഡിക്കൽ ഷോപ്പ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പേരിൽ പൂട്ടാൻ തീരുമാനിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കിറ്റെക്സ് ചിൽഡ്രൻസ് വെയർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിൻ്റെ ഉത്തരവ്. രാഷ്ട്രീയ പ്രചാരണത്തിനായി ഷോപ്പ് ഉപയോഗിക്കരുതെന്ന ഉപാധിയോടെയാണ് തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.
മരുന്നുകൾ വിലക്കുറവിൽ നൽകുന്ന ഷോപ്പ് തുടങ്ങിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച ഷോപ്പ് അടപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്നും ജസ്റ്റിസ് പി ഗോപിനാഥിൻ്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.