ആലുവ മുട്ടം മെട്രോ സ്‌റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വാക്കുതര്‍ക്കത്തിനിടെ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്

കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നതിനിടെ തനിക്ക് കൂടി ടിക്കറ്റ് വേണമെന്ന് പിന്തുടര്‍ന്ന് എത്തിയ മഹേഷ് ആവശ്യപ്പെട്ടു

New Update
arrest

കൊച്ചി: ആലുവ മുട്ടം മെട്രോ സ്‌റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വാക്കുതര്‍ക്കത്തിനിടെ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്. നീതുവിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Advertisment

പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു വൈകീട്ടായിരുന്നു സംഭവം.

നീതുവും മഹേഷും ദീര്‍ഘനാളായി അകന്നുകഴിയുന്നവരാണ്. 

എങ്കിലും നീതുവിനെ പിന്തുടര്‍ന്ന് പതിവായി ശല്യം ചെയ്യുന്നയാളാണ് മഹേഷ് എന്ന പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് നീതു താമസിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് മഹേഷ് ശല്യപ്പെടുത്താന്‍ എത്തിയത്.

ഇതോടെ നീതു മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നതിനിടെ തനിക്ക് കൂടി ടിക്കറ്റ് വേണമെന്ന് പിന്തുടര്‍ന്ന് എത്തിയ മഹേഷ് ആവശ്യപ്പെട്ടു.

ഇത് നിരസിച്ചതോടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് നീതുവിനെ കുത്തുകയായിരുന്നു.

മഹേഷിനെ സംഭവസ്ഥലത്തുവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Advertisment