/sathyam/media/media_files/2025/10/31/cb14713b-8e0d-4a77-be16-0c2030a0bc4d-2025-10-31-22-34-59.jpg)
അങ്കമാലി: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഇൻ്റർനാഷണൽ ജുവലറി ഫെയർ ആരംഭിച്ചു. നവംബർ 1, 2, തിയതികളിൽ അങ്കമാലി അഡ്ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ എക്സിബിഷൻ തുടരും.
ഓൾ കേരള ഗോൾഡ് ആൻ്സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ കേരള ഇൻ്റർനാഷണൽ ജുവലറി ഫെയർ സഹകരിച്ചാണ് എക്സിബിഷൻ ഇന്നു രാവിലെ 9.30 ന് സംഘടനയുടെ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദൻ പതാക ഉയർത്തി. 10.30 ന് രാജ്യാന്തര ഫെയർ റോജി. എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
'വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ,ജി.ജെ. സി ചെയർമാൻ രാജോഷ് റോക്കോ ഡെ, വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത. എ.കെ.ജി.എസ്.എം.എ. സംസ്ഥാന ഭാരവാഹികളായ ജസ്റ്റിൻ പാലത്ര, ബിന്ദു മാധവ് (ഭീമ ) റോയി പാലത്ര, നിക്സൺ മാവേലി, ജോയി പഴയ മഠം, കണ്ണൻശരവണ, സക്കീർ, എ മോഹൻ, ഹാഷിം കോന്നി, ശ്വതൻ മേത്ത എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/31/9577c62c-7612-4ce0-8553-052561b32315-2025-10-31-22-34-58.jpg)
സംസ്ഥാ ചെയർമാൻ ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.എം. ജലീൽ സ്വാഗതം പറഞ്ഞു. 'ഇറ്റലി, ടർക്കിഷ്, സിംഗപ്പൂർ, ദുബൈ, ചൈന തുടങ്ങി രാജ്യ നിർമ്മിതമായ ആഭരണ സ്റ്റാളുകൾ, ജയ്പൂർ ട്രഡീഷണൽ രാജ്കോട്ട്, കൽകട്ട തുടങ്ങി രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളും ആഭരണ മൊത്തവ്യാപാരികളും 150 ലേറെ സ്റ്റാളുകളിലാണ് പ്രദർശനം.
ഇപ്പോൾ വിപണിയിൽ ട്രൻ്റ് ആയിട്ടുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, 18 K, 14K ആഭരണങ്ങൾക്ക് പുറമെ രത്നാഭരണങ്ങളും, പ്ലാറ്റിനം, വൈറ്റ്. റോസ് ഗോൾഡ്, വെള്ളി ആഭരണങ്ങളും എക്സിബിഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികൾക്ക് ഇത്തരം ആഭരണ പ്രദർശനം വ്യാപാര അഭിവൃദ്ധിക്ക് പര്യാപ്തമാകുമെന്ന് എക്സിബിഷൻ കോ-ഓർഡിനേറ്ററന്മാരായ റോയി പാലത്രയും, ഹാഷിം കോന്നിയും അറിയിച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി 7000 സ്വർണ്ണ വ്യാപാരികൾ പ്രദർശന നഗരിയിൽ എത്തും. ജോയി ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയി ആലുക്കാസ്, മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ്, കല്യാൺ ഗ്രൂപ്പ് റ്റി.എസ്. കല്യാണരാമൻ എന്നിവർ പങ്കെടുക്കും. 2 ന് നടക്കുന്ന എക്സിബിഷൻ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us