'കൈത്താളം -2024' കാഴ്ചക്കാരെ ആവേശഭരിതരാക്കി; കളം നിറഞ്ഞാടി കൈകൊട്ടിക്കളി സംഘങ്ങള്‍

അരങ്ങുണർന്നത് പെരുമ്പാവൂർ കൂടാലപ്പാട് പൂരം നഗറിൽ

New Update
S

പെരുമ്പാവൂര്‍: പലവിധ വര്‍ണ്ണങ്ങളിലുള്ള പരമ്പരാഗത വേഷവിധാനത്തില്‍ നാടന്‍പാട്ടുകളുടെ രസാനുഭൂതിയില്‍ സ്വയം മറന്ന് ആന്ദഭരിതരായി നര്‍ത്തകിമാര്‍ ദ്രുതചലനങ്ങളോടെ കളം നിറഞ്ഞാടി. 

Advertisment

S

കൂടാലപ്പാട് പൂരം നഗറില്‍ ഞായറാഴ്ച വൈകിട്ട് നടന്ന  "കൈത്താളം - 2024" പരിപാടിയ്ക്ക് കാഴ്ചക്കാരേറെയായിരുന്നു. പാട്ടിന്റെ താളക്കൊഴുപ്പില്‍ കാണികളേയും ആവേശത്തില്‍ ത്രസിപ്പിയ്ക്കാനായി ഓരോ കൈകൊട്ടിക്കളി സംഘത്തിനും. 

publive-image

ജില്ലയിലെ ഏറ്റവും പ്രശസ്തരായ ഇരുപതോളം കൈകൊട്ടിക്കളി സംഘങ്ങളാണ് കൊടുവേലിപ്പടി കോട്ടയ്ക്കലമ്മ കൈകൊട്ടിക്കളി സംഘത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടാലപ്പാട് പൂരം നഗറില്‍ നടന്ന അഖിലകേരള കൈകൊട്ടിക്കളി മത്സരത്തില്‍ പങ്കെടുക്കാനായെത്തിയത്.  

publive-image


കലാഭവന്‍ മണിയുടേതടക്കമുള്ള ഹിറ്റായ നാടന്‍പാട്ടുകളും ഹൈന്ദവ ഭക്തിഗാനങ്ങളുമാണ് എല്ലാ ടീമുകളും പശ്ചാത്തലമായി തിരഞ്ഞെടുത്തത്. ഇരുന്നൂറ്റമ്പതിലേറെ പേരാണ് മത്സരത്തില്‍ പങ്കെടുക്കാനായെത്തിയത്.  


നോര്‍ത്ത് പറവൂരില്‍ നിന്നെത്തിയ മഹാദേവ കൈകൊട്ടിക്കളി സംഘമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പതിനയ്യായിരം രൂപയും ട്രോഫിയുമാണ് ഇവര്‍ക്കു  ലഭിച്ചത്. 

publive-image

കാക്കനാടു നിന്നെത്തിയ ചാര്‍ത്ത് കൈകൊട്ടിക്കളി സംഘത്തിന് രണ്ടാം സ്ഥാനവും പതിനായിരം രൂപയും ട്രോഫിയും ലഭിച്ചു. മൂന്നാം സ്ഥാനം നേടിയത് തൃപ്പൂണിത്തുറയില്‍ നിന്നെത്തിയ കലാകേളിയാണ്. 

publive-image

നാലാം സ്ഥാനം കരുമാല്ലൂര്‍ ശിവകാര്‍ത്തികേയയ്ക്കും അഞ്ചാം സ്ഥാനം ഞാറയ്ക്കല്‍ ഹരിചന്ദനയ്ക്കുമാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം കോടനാട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.പി. മനുരാജ് നിര്‍വ്വഹിച്ചു. 

publive-image

ഒക്കല്‍ ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ സാബു മൂലന്‍, സംഘാടക സമിതിയംഗങ്ങളായ അനൂപ് മുരളി, രമ്യ ഗിരീഷ്, വൈഷ്ണജ ടി. പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Advertisment