Advertisment

ഭക്ഷ്യവിഷബാധയേറ്റ് ആർ.ടി.ഒ അടക്കം ചികിത്സയിൽ; കാക്കനാട്ടെ ആര്യാസ് ഹോട്ടൽ അടപ്പിച്ചു

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഹോട്ടൽ അടപ്പിച്ചത്. 25000 രൂപ പിഴയും ചുമത്തി.

New Update
1398127-.webp

കൊച്ചി: എറണാകുളത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടി. കാക്കനാട്ടെ ആര്യാസ് ഹോട്ടൽ താത്കാലികമായി അടപ്പിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഹോട്ടൽ അടപ്പിച്ചത്. 25000 രൂപ പിഴയും ചുമത്തി.

Advertisment

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർ.ടി.ഒയും മകനും ചികിത്സയിലാണ്. ഇതിനുപിന്നാലെയാണ് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചത്. .തൃക്കാക്കര നഗരസഭ പരിധിയിൽ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.

aryas hotel
Advertisment