കാലടിയിലെ മാധ്യമ പ്രവര്‍ത്തകന്‍ സരൾ ടി.എസ് നെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ (കെഎംജെഎ) പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്  ബൈജു മേനാച്ചേരി ആവശ്യപ്പെട്ടു

New Update
kmja

കാലടി: കാലടി ക്ലീയര്‍ വിഷൻ ചാനലിലെ ന്യൂസ് ക്യാമറമാൻ സരള്‍ റ്റി എസ് നെ കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധൻ മര്‍ദ്ധിച്ച സംഭവത്തില്‍ കാലടി പോലീസ് അടിയന്തിരമായി ഇടപ്പെടണമെന്നും, സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു മേനാച്ചേരി യോഗത്തിൽ  ആവശ്യപ്പെട്ടു. 

Advertisment

എറണാകുളം ജില്ലാ പ്രസിഡന്റ് യു.യു കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു മേനാച്ചേരി  ഉദ്ഘാടനം ചെയ്തു. 

ജില്ലാ ജനറൽ  സെക്രട്ടറി കെ കെ സുമേഷ്, ജില്ലാ ട്രഷറര്‍ പോള്‍ പോത്താനിക്കാട് സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ സി. രാജ്, ജില്ല വൈ. പ്രസിഡൻ്റുമാരായ  ദിവ്യബേസിൽ, ഷാജി ആലുവ, ജോയിൻറ് സെക്രട്ടറിമാരായ ഷിൻൻസ് തൊടുവായിൽ, ഇബ്രൂപെരിങ്ങാല, ജോഷി മുളന്തുരുത്തി എന്നിവര്‍ സംസാരിച്ചു. 

സംഭവത്തിൽ കുറ്റക്കാരനെതിരെ കർശ്ശന നടപടി പോലീസ് സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിക്ഷേധ പരിപാടിയുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment