Advertisment

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ്‌ വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്‌.

New Update
kalamadddssery.jpg

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ്‌ വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി.

Advertisment

ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ പ്രവീണിന്റെ അമ്മ റീന ജോസ്‌ (സാലി-45), സഹോദരി ലിബ്‌ന (12) എന്നിവർ മരിച്ചിരുന്നു. ലിബ്‌ന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ്‌ മരിച്ചത്‌. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്.

പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.

#kalamassery blast
Advertisment