കാഞ്ഞിരമറ്റം: ഓണ നാളുകളെ വരവേല്ക്കാൻ വൈവിധ്യമാർന്ന പൂച്ചെടികൾ നട്ടും വിത്തുകൾ പാകിയും ഇഗ്നേഷ്യസ് കുട്ടിക്കൂട്ടം. ബന്ദി, ജമന്തി, വാടാമല്ലി ചെടികൾ നടുകയും അവയുടെ വിത്തുകൾ പാകുകയും ചെയ്ത് ഓണത്തേ വരവേൽക്കാൻ ഒരുങ്ങി തുടങ്ങി.
പ്രസ്തുത പരിപാടി പിടിഎ പ്രസിഡൻ്റ് കെ.എ റഫീക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്എം റെബീന ഏലിയാസ്, എംപിടിഎ പ്രസിഡൻ്റ് അനൂജ അനിൽകുമാർ, മിനി തോമസ് എന്നിവർ സംസാരിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/09/87bf4b99-04b6-47a9-bc1e-0423c94adbb1-2025-07-09-00-31-39.jpg)
പരിപാടിയിൽ ഹരിതസേന ഗ്രീൻ ആർമി മെമ്പേഴ്സ്, സയൻസ് അദ്ധ്യാപികമാരായ ബീന വർഗീസ്, റാണി പോൾ, ഷീബ എബ്രഹാം, സിബി വർഗീസ് എന്നിവരും അദ്ധ്യാപകരായ സാൻ്റിൻ ആൻ്റെണി ബിജു കെ.ഒ എന്നിവരും ഷാൻ്റി ജോൺ, ജോമോൻ ജോൺ, ബിബിൻ വർഗീസ്, പിടിെ മെമ്പർ റെജൂലയും പങ്കെടുത്തു.
വീടുകളിലും പരിസരങ്ങളിലും പൂച്ചെടികളും വിത്തുകളും പാകി പരിസരം മനോഹരമാക്കുന്നതിനും വിപണിയിൽ നിന്നും പൂക്കൾ വാങ്ങാതെ തങ്ങൾ നട്ടു വളർത്തിയ ചെടികളിലെ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കണമെന്ന് കുട്ടികളും അദ്ധ്യാപകരും തീരുമാനിച്ചു.