കർക്കടകവാവ് ബലിതർപ്പണത്തിനായി കാലടി ഒരുങ്ങി

New Update

കാലടി: പിതൃമോക്ഷത്തിന് വ്രതവിശുദ്ധിയോടെ കർക്കടകവാവുബലിയിടാൻ ശനിയാഴ്ച പുലർച്ചെ മുതൽ കാലടി പൂർണ്ണാനദീതീരത്തേയ്ക്ക് ഭക്തജനങ്ങൾ എത്തും. ശിവരാത്രി ബലിത്തറ മണ്ഡപത്തിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Advertisment

ചേർത്തല അഭിലാഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വെളുപ്പിന് നാലുമണിയോടുകൂടി മുതലക്കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പ്രഭാത ലഘുഭക്ഷണം ആഘോഷ സമിതി ഒരുക്കിയിട്ടുണ്ട്.

publive-image

മണൽപ്പുറം ശ്രീമഹാദേവക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിക്ക് നട തുറക്കുന്നതാണ്. ദിവസപൂജകൾക്ക് പുറമെ മൃത്യുഞ്ജയ പുഷപ്പാജ്ഞലി, നമസ്കാരം, പിതൃനമസ്കാരം, കൂട്ട നമസ്കാരം, എന്നിങ്ങനെ എല്ലാ വഴിപാടുകളും ക്ഷേത്രത്തിൽ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

V

ശനിയാഴ്ച രാവിലെ 6ന് താന്നിപ്പുഴ ശിവരാത്രി കടവിൽ നിന്നും ക്ഷേത്രത്തിലേക്ക് സൗജന്യ കടത്തുവഞ്ചി സൗകര്യം ശിവരാത്രി ആഘോഷസമിതി ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. മലയാറ്റൂർ റോഡിൽ നിന്നും ആശ്രമം റോഡുവഴിയും ശൃംഗേരി ശാരദാമഠത്തിനു സമീപത്തു നിന്നും പിതൃതർപ്പണം നടക്കുന്ന സ്നാനഘട്ടത്തിലേക്കെത്താം.

Advertisment