കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് അനൂപ് ഡേവിസ് കാട എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി.
തൃശൂർ കോർപ്പറേഷനിലെ സിപിഐഎം കൗൺസിലർ ആണ് അനൂപ്. നേരത്തെയും അനൂപിനെ പലവട്ടം ഇ ഡി ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരവും ഇഡിക്ക് മുന്നിൽ ഹാജരായി. കഴിഞ്ഞ ദിവസമാണ് ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയത്.
കേസിൽ ഇഡി ആദ്യഘട്ട കുറ്റപത്രം നേരത്തേ സമർപ്പിച്ചിരുന്നു. ആദ്യ ഘട്ട കുറ്റപത്രത്തിൽ 55 ഓളം പേരാണ് പ്രതികൾ.
അനധികൃതമായി വായ്പ നൽകി ബാങ്കിലെ നിക്ഷേപമായ 125 കോടിയോളം രൂപ തട്ടിച്ചുവെന്നതാണ് കരുവന്നൂർ ബാങ്ക് കേസ്. കേസിൽ മുതിർന്ന് സിപിഐഎം നേതാവ് എ സി മൊയ്തീന് പങ്കുണ്ടെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു.