കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 13 കോടിയോളം രൂപയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരനെ പിടികൂടി. നംഗ ഫിലിപ്പ് എന്നയാളാണ് പിടിയിലായത്. 1300ഗ്രാം മയക്കുമരുന്ന് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
മദ്യക്കുപ്പിയില്‍ ദ്രവരൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്ന 1100ഗ്രാം കൊക്കെയ്‌നാണ് കണ്ടെടുത്തത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 200 ഗ്രാം മയക്കുമരുന്നും കണ്ടെത്തി.