ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന് പുതിയ സാരഥികള്‍; ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് ജനറല്‍ സെക്രട്ടറി, മുരളി കോട്ടയ്ക്കകം ട്രഷറര്‍

New Update
film critics association

കൊച്ചി: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു. പ്രൊഫ.ഡോ. ജോര്‍ജ് ഓണക്കൂര്‍ (പ്രസിഡന്റ്), തേക്കിന്‍കാട് ജോസഫ് (ജനറല്‍ സെക്രട്ടറി), അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റ്), പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ (വൈസ് പ്രസിഡന്റ്), മുരളി കോട്ടയ്ക്കകം (ട്രഷറര്‍), എ.ചന്ദ്രശേഖര്‍ (സെക്രട്ടറി). 

Advertisment

എം.എഫ് തോമസ്, ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, ജി.ഗോപിനാഥ് കൊട്ടാരക്കര, ഏബ്രഹാം തോമസ്, ഡോ ജോസ് കെ മാനുവല്‍ എന്നിവരെ എക്‌സിക്ക്യൂട്ടീവ് മെമ്പര്‍മാരായി യോഗത്തിൽ തിരഞ്ഞെടുത്തു.