കിഴക്കമ്പലം: കിറ്റക്സ് ഇനി ആന്ധ്രയിലും. സ്വകാര്യമേഖലയിൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ കിറ്റക്സിനെ ആന്ധ്രയിലേക്ക് ക്ഷണിക്കാൻ ആന്ധ്രപ്രദേശ് കൈത്തറി, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ് സവിത നേരിട്ട് കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തെത്തി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മന്ത്രി എസ് സവിതയും പ്രതിനിധികളും കിറ്റക്സ് മാനേജിങ് ഡയറക്ടർ സാബു ജേക്കബുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.
/sathyam/media/media_files/2025/06/08/9werUa9H5oFvVmtlwqhS.jpg)
തെലങ്കാനയിൽ കിറ്റക്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ആന്ധ്രപ്രദേശ് സർക്കാർ, കിറ്റക്സിന് ആന്ധ്രയിൽ വസ്ത്ര നിർമ്മാണ ഫാക്ടറി തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും എന്ന് മന്ത്രി എസ് സവിത പറഞ്ഞു.
തെലങ്കാനയിലെ കിറ്റക്സിന്റെ ഫാക്ടറിയുടെ അടുത്തഘട്ടം വികസനത്തോടുകൂടി, അമ്പതിനായിരത്തിൽ അധികം (50,000) പേർക്കാണ് അവിടെ തൊഴിൽ ലഭിക്കാൻ പോകുന്നത്. ഇത് മനസ്സിലാക്കിയാണ് ചന്ദ്രബാബു നായിഡു കിറ്റക്സിനെ നേരിട്ട് ആന്ധ്രയിലേക്ക് ക്ഷണിക്കാൻ മന്ത്രിയെ അയച്ചത്.
/sathyam/media/media_files/2025/06/08/sfsOuBUoJ7WgfLEhtNS3.jpg)
വസ്ത്ര നിർമ്മാണത്തിന് അനുയോജ്യമായ ഉറപ്പേറിയ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ വ്യവസായ പാർക്കും, ധാരാളം സ്ഥലവും തൊഴിലാളികളും, വസ്ത്രമുണ്ടാക്കാനുള്ള പഞ്ഞിയും, റോഡ് സൗകര്യങ്ങളോടുകൂടിയ മികച്ച തുറമുഖവും ആന്ധ്രപ്രദേശ് സർക്കാർ കിറ്റക്സിന് ഒരുക്കിക്കൊടുക്കും.
ആന്ധ്രപ്രദേശിലെ ടെക്സ്റ്റൈൽ വ്യവസായത്തിന്റെ ചുക്കാൻ പിടിക്കാനാണ് കിറ്റക്സിനെ ആന്ധ്രയിലേക്ക് ക്ഷണിക്കുന്നതെന്ന് മന്ത്രി, എസ് സവിത വ്യക്തമാക്കി.
/sathyam/media/media_files/2025/06/08/5VYIvl9obqhWWcymr7P2.jpg)
കിറ്റക്സിനെ കുറിച്ച്
സ്വകാര്യമേഖലയിൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവായ കിറ്റക്സിൽ പതിനയ്യായിരത്തിൽ അധികം തൊഴിലാളികൾ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ശിശുക്കളുടെ വസ്ത്ര നിർമ്മാണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ന് കിറ്റക്സ്.
/sathyam/media/media_files/2025/06/08/sydVRJUxamyJDuUgWJH5.jpg)
തെലങ്കാനയിൽ, കിറ്റക്സിന്റെ വികസനത്തിനായി 3600 കോടി രൂപ നിക്ഷേപിക്കുന്നതോടെ അമ്പതിനായിരത്തിൽ അധികം പേർക്ക് തൊഴിൽ കൊടുക്കുവാനും തെലുങ്കാനയിലെ കോട്ടൺ ഉൽപാദനത്തിന്റെ 15 ശതമാനം ഉപയോഗിക്കാനും കിറ്റക്സിന് കഴിയും.
തെലങ്കാനയിലെ കിറ്റക്സ് ഫാക്ടറിയുടെ വികസനം പൂർത്തിയാകുമ്പോൾ, 3.1 ദശലക്ഷം വസ്ത്രങ്ങൾ പ്രതിദിനം ഉല്പാദിപ്പിച്ച് കൊണ്ട് ലോകത്തിലെ ഒന്നാമത്തെ കമ്പനിയാവും കിറ്റക്സ്.
/sathyam/media/media_files/2025/06/08/PZZpD6V2D1c2LQpgpLIp.jpg)
കഴിഞ്ഞ അഞ്ചു വർഷമായി ഇന്ത്യയിലെ ടെക്സ്റ്റൈൽ വ്യവസായത്തിലെ ഏറ്റവും വലിയ നിക്ഷേപകരാണ് കിറ്റക്സ്.