New Update
/sathyam/media/media_files/2025/07/27/kizhakkambalam-2025-07-27-23-02-25.jpg)
കിഴക്കമ്പലം: കിഴക്കമ്പലം - പോഞ്ഞാശ്ശേരി റോഡിന്റെ ദുരവസ്ഥക്കെതിരെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തുകൊണ്ടിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, വിലങ്ങ് വാർഡ് മെമ്പർ അമ്പിളിയെയും ഭർത്താവിനെയും, ട്വൻ്റി 20യുടെ പ്രവർത്തകനെയും പതിനഞ്ചോളം വരുന്ന അക്രമി സംഘം അതിക്രൂരമായി ആക്രമിച്ചു.
Advertisment
പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിനെ ജാതി അധിക്ഷേപം നടത്തിയാണ് ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മിനി രതീഷിനെയും മറ്റു മൂന്ന് പേരെയും പഴങ്ങനാട് സമരിട്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനഞ്ചോളം വരുന്ന അക്രമികൾ മദ്യ ലഹരിയിലായിരുന്നു.