സ്വർണം കടത്താൻ ജീൻസിനുളളിൽ രഹസ്യ അറ; നെടുമ്പാശേരിയിൽ പിടിച്ചെടുത്തത് ഒന്നര കോടിയുടെ സ്വർണം

New Update
gold ddddd.jpg

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദറാണ് അറസ്റ്റിലായത്. കസ്റ്റംസ് ഉദ്യോ​​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഒന്നര കോടിയുടെ 2,332 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോ​​ഗസ്ഥർ പിടിച്ചെടുത്തത്.

Advertisment

വിമാനത്താവളം വഴി സ്വർണം കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം സ്ഥലത്തെത്തിയത്. സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്. പാന്റിലെ അറ മറയ്‌ക്കാനായി പോക്കറ്റ് തുന്നിചേർത്തിരുന്നു.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച പ്രതിയെ കസ്റ്റംസ് വിശദമായി പരിശോധിച്ചു. 20 സ്വർണ കട്ടികളാണ് പാന്റിനുള്ളിലെ അറയിൽ നിന്നും കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Advertisment