ക്യാപ്സ്യൂൾ രൂപത്തിലും ആഭരണങ്ങളായും ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ

New Update
pradeep-116.jpg

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

Advertisment

ഗുളിക രൂപത്തിലാക്കിയ 480 ഗ്രാം സ്വർണവും, 269 ഗ്രാമിന്‍റെ സ്വർണാഭരണങ്ങളും 20 ഗ്രാമിന്‍റെ സ്വർണ കട്ടിയുമാണ് ഇയാളിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടിയിൽ 41 ലക്ഷം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി കുന്നുമ്മൽ സാദിഖ് ആണ് പിടിയിലായത്. സ്കൂട്ടറിൽ പണം ഒളിപ്പിച്ച് മലപ്പുറം ഭാഗത്തേക്ക്‌ വരുമ്പോഴാണ് സാദിഖിനെ പൊലീസ് പിടികൂടിയത്.

പണം കണ്ടെത്തിയതോടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസിന്റെ പരിശോധന.

 

Advertisment