ജയന്റ് പപ്പറ്ററി ശിൽപശാല മുളന്തുരുത്തി ആലയിൽ ഒക്ടോബർ 29 മുതൽ നവംബർ 8 വരെ

New Update
cf72aa74-758b-4ebc-aca0-f0c36765fee2

മുളന്തുരുത്തി. ആല ബദൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്റെയും, ഡൽഹി ആസ്ഥാനമായ "കത്കഥ പപ്പറ്റ് ആർട്ട് ട്രസ്റ്റി"ന്റെയും  സഹകരണത്തോടെ 2024 ഒക്ടോബർ 29 മുതൽ നവംബർ 8 വരെ നീളുന്ന "ജയന്റ് പപ്പറ്ററി ശിൽപശാല" മുളന്തുരുത്തി ആല ബദൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൽ നടത്തുന്നു. യു.കെ യിലെ  'ടിങ്ക്മാജിക്' എന്ന പപ്പറ്ററി കമ്പനിയിലെ ലോകപ്രശസ്തനായ പപ്പറ്റിയർ, ആൻഡ്രൂ കിം ആണ് ശില്പശാലക്ക് നേതൃത്വം നൽകുന്നത്. 

Advertisment

കേരളത്തിനകത്തും പുറത്തും വിദേശത്തും നിന്നുമായി 12 പേരാണ് ഈ ശില്പശാലയിൽ പഠിതാക്കളായി എത്തുന്നത്. പരമ്പരാഗതമായി കേരളത്തിൽ അവതരിപ്പിക്കപ്പെടുന്ന പാവക്കഥകളി, തോൽപ്പാവക്കൂത്ത് എന്നിവയിൽ നിന്നും വ്യത്യസ്തമായ 'ആധുനിക ജയന്റ് പപ്പറ്ററി'യെ പരിചയപ്പെടുത്തുന്ന ഇത്തരം ശില്പശാല കേരളത്തിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

ഈ ശില്പശാല കാണുന്നതിനും നീണ്ട വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മാസ്റ്റർ പപ്പറ്റിയർ, ആൻഡ്രൂ കിമ്മുമായും അദ്ദേഹത്തിന്റെ അസിസ്റ്റൻറ് പപ്പറ്റിയർ, റയാൻ അഹമ്മദുമായും സംവദിക്കുന്നതിനുമായി മുളന്തുരുത്തിയിലും പരിസരത്തുമുള്ള സ്‌കൂൾ, കോളേജ്‌ വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ആലയിലെത്തും.

ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ശില്പശാലയിൽ നിർമ്മിക്കുന്ന വലിയ പപ്പറ്റുകളെ അണിനിരത്തിയുള്ള  സാംസ്കാരിക ഘോഷയാത്ര നവംബർ 8 -ാം തീയതി വൈകുന്നേരം മുളന്തുരുത്തിയിൽ നടക്കുമെന്ന്  ജയന്റ് പ്രൊജക്ട് മീഡിയ കോ - ഓർഡിനേറ്റർ ശശികുമാർ കുന്നന്താനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. 9447194411, 94478 32431

Advertisment