ചോറ്റാനിക്കര. എരുവേലി, കണയന്നൂർ മഹാദേവക്ഷേത്രത്തിൽ സുകൃതഹോമം ഡിസംബർ 1ന് രാവിലെ 6 മണി മുതൽ 9.30 വരെ നടക്കും.
നാടിനും നാട്ടുകാർക്കും ലോകജനതയ്ക്കും നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും ക്ഷേമവും സുഖവും ഉണ്ടാകാൻ വേണ്ടി നടത്തുന്ന സൂകൃതഹോമം ഭക്തർക്ക് അപൂർവ്വമായി ലഭിയ്ക്കുന്ന പുണ്യമായ ചടങ്ങാണ് എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രം തന്ത്രിമാരായ പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും പ്രസാദ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിൽ ആണ് സൂകൃതഹോമം നടക്കുന്നത്.
സുകൃത ഹോമത്തിന് ശേഷം രാവിലെ 10 മണിയ്ക്ക് ഏറ്റുമാനൂരപ്പൻ കോളജ് അസോസിയേറ്റ് പ്രൊഫസർ സരിത അയ്യരുടെ പ്രഭാഷണവും ഉണ്ടാകും.