നവകേരള സദസ്സിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണം; ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

New Update
high court news 3567

കൊച്ചി: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന ഉത്തരവും കുട്ടികളെ പങ്കെടുപ്പിക്കാൻ ഉള്ള നിർദേശവും ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് രണ്ട് ഹർജികളും പരിഗണിക്കുന്നത്.

സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവ് പിൻവലിച്ചുവോ എന്ന കാര്യത്തിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഉത്തരവ് പിൻവലിക്കും എന്നാണ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചത്.

കാസർകോട് സ്വദേശി ഫിലിപ് ജോസഫ് ആണ് ഹർജിക്കാരൻ. നവകേരള സദസ്സിൽ പ്ലസ് ടു തലം വരെയുള്ള കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ശ്രമവും നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്.

Advertisment
high court
Advertisment