/sathyam/media/media_files/2025/09/05/kanjiramattam-juma-masjid-onam-celebration-2025-09-05-18-05-01.jpg)
കാഞ്ഞിരമറ്റം: മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് പ്രഭാത മൗലിദോട് കൂടിആരംഭിച്ച പരിപാടി രാവിലെ 8:00 മണിക്ക് കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം പതാക ഉയർത്തി.
കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി ദുഅയും നബിദിന സന്ദേശവും നൽകി. തുടർന്ന് 13 പ്രാദേശിക മഹല്ലുകളുടെ സംയുക്തമായി കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര കാഞ്ഞിരമറ്റം പള്ളിയിൽ നിന്ന് പുറപ്പെട്ട് മിലുങ്കൽ ജംഗ്ഷനിൽ എത്തി തിരിച്ചു പള്ളിയിൽ എത്തി മൗലിദ് മജ്‌ലിസോട് കൂടി പരിപാടികൾ സമാപിച്ചു.
കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത്എക്സിക്യൂട്ടീവ് അംഗങ്ങൾ കാഞ്ഞിരമറ്റം പള്ളി സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർപ്രാദേശിക മഹൽ ഇമാമുമാർ പ്രാദേശിക മഹൽ ഭാരവാഹികൾ മുതഅല്ലിമീങ്ങൾ മദ്രസ വിദ്യാർത്ഥികൾ മഹൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.