വൈപ്പിൻ മണ്ഡലതല ഓണാഘോഷം 'ഓണാേത്സവ്' വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി

New Update
vypen onam

വൈപ്പിന്‍: കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

Advertisment

ഓണോത്സവ് പോലുള്ള സംഗമങ്ങൾ സാംസ്കാരിക മേഖലയുടെ ഉണർവിന് അനിവാര്യമാണെന്ന് ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. 

കടമക്കുടിയുടെ കലാസാംസ്കാരിക രംഗത്തിന് അപചയം തട്ടാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. ഇത്തരത്തിലുള്ള സംഗമങ്ങൾ അതിന് സഹായകമാകുമെന്നും വൈപ്പിൻ എംഎൽഎ കൂട്ടിച്ചേർത്തു. 

തുടർന്ന് ഭാരത് ഭവൻ ഒരുക്കിയ നൃത്ത സംഗീത പരിപാടികൾ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്ത കലകളും, സംഗീതവും, നാടൻ പാട്ടുകളും, തിരുവാതിരയും കൈകൊട്ടിക്കളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

തെലങ്കാനയിലെ മാതുരി, ധിംസ, തമിഴ്നാട്ടിലെ കരഗാട്ടം, നെയ്യാണ്ടിമേളം, ഝാർഖണ്ഡിലെ ചൗ, ജുമർ, ഉത്തർപ്രദേശിലെ ആവാധി, ഹോളി, പശ്ചിമ ബംഗാളിലെ പുരുലിയ ചൗ, ഒഡീഷയിലെ മയൂരഭഞ്ജ് ചൗ എന്നീ കലാരൂപങ്ങളാണ് അരങ്ങേറിയത്.

വൈപ്പിന്റെ തനത് കാർഷിക ഉൽപന്നമായ പൊക്കാളി അരി കൊണ്ടുണ്ടാക്കിയ കഞ്ഞി ജനങ്ങൾ ആഹ്ലാദപൂർവ്വം സ്വീകരിച്ചു.

കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ് അധ്യക്ഷയായി. കവി അനിൽകുമാർ മുഖ്യാതിഥിയായി ഫ്രാഗ് പ്രസിഡൻ്റ് അഡ്വ. വി. പി. സാബു, അഡ്വ. ഡെന്നിസൺ കോമത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. പി രാജ്, വാർഡ് അംഗങ്ങളായ വി.എ ബെഞ്ചമിൻ, ഷീജ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment