തിരുവോണപ്പിറ്റേന്നും ആസ്വാദകരെ ആവേശത്തിലാഴ്ത്തി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് ഒരുക്കിയ ഓണാഘോഷ പരിപാടി 'ലാവണ്യം 25'

New Update
lavanyam 25-3

കൊച്ചി: തിരുവോണപ്പിറ്റേന്നും ആസ്വാദക ഹൃദയങ്ങളെ ആവേശത്തിലാഴ്ത്തുന്ന പരിപാടികളാണ് ദർബാർ ഹാൾ മൈതാനത്ത് ലാവണ്യം 25 ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നത്.

Advertisment

മെലഡി ഗാനങ്ങളും ഫാസ്റ്റ് നമ്പറുകളും കോർത്തിണക്കി യുവഗായിക ശ്രേയ എസ്. അജിത് നയിച്ച യൂഫോറിയ ബാൻഡ് ഷോ കാണികളെ ആവേശത്തിലാഴ്ത്തി. 

lavanyam 25-4

പാട്ടുകൾ ഏറ്റുപാടിയും ചുവടുവെച്ചും കാണികളും ആവേശത്തോടെ പങ്കുചേർന്നു. വലിയൊരു മഴ പെയ്തു തീർന്ന പോലെ അവസാനിച്ച മ്യൂസിക് ഷോയ്ക്ക്  ശേഷം ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രശസ്ത സിനിമാതാരങ്ങളായ ശ്രുതി ലക്ഷ്മി, സരയു എന്നിവർ വേദിയിലെത്തി. 

ധ്വനിതരംഗ് എന്ന പേരിൽ അവതരിപ്പിച്ച നൃത്ത വിരുന്ന് കാണികൾക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.  
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് പരിപാടികൾ ഒരുക്കിയത്. 

സംഗീതവും നൃത്തവും കോർത്തിണക്കിയ ആഘോഷ സന്ധ്യ ഏവർക്കും ഹൃദ്യാനുഭവമായി.

Advertisment