/sathyam/media/media_files/2025/09/10/janakeeya-sadas-2025-09-10-18-21-55.jpg)
മുളന്തുരുത്തി: യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിട്ട് കേസെടുക്കണമെന്നും, പോലീസ് സേനയിലെ ക്രിമിനലുകളെ തിരിച്ചറിഞ്ഞ് സർക്കാർ നടപടികൾ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുളന്തുരുത്തി, ആമ്പലൂർ, എടയ്ക്കാട്ടുവയൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മുളന്തുരുത്തി പോലീസ് സ്റ്റേഷനു മുൻപിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
കെ പി സി സി വൈസ് പ്രസിഡൻ്റ് വി ജെ പൗലോസ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പോൾ ചാമക്കാല അധ്യക്ഷത വഹിച്ചു.
യു ഡി എഫ് പിറവം നിയോജക മണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ, ബ്ലോക്ക് പ്രസിഡൻ്റ് ആർ ഹരി, ഡി സി സി നിർവ്വാഹക സമിതി അംഗം വേണു മുളന്തുരുത്തി, കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് കെ ജെ ജോസഫ്, ഐഎൻടിയുസി നിയോജകമണ്ഡലം ചെയർമാൻ റ്റി എൻ വിജയകുമാർ, കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സി ആർ ദീലീപ് കുമാർ, കോൺഗ്രസ് ഇടയ്ക്കാട്ട് വയൽ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജൂലിയ ജെയിംസ്, ഷാജി മാധവൻ, മറിയാമ്മ ബെന്നി, ബിജു തോമസ്, ലിജോ ചാക്കോച്ചൻ, ജെയ്നി രാജു, ബിജു മടത്തിൽ മ്യാലിൽ,ബെന്നി കെ. പൗലോസ്, സുജേഷ് സുകുമാരൻ, റ്റി കെ ജോസഫ്,ലീല ഗോപാലൻ, ജോർജ്ജ് മാണി, മധുസുദനൻ കെ പി, ഷിനി സജി, സലിം അലി, ഡോണി വർഗ്ഗീസ്, കെ.സി തോമസ്, ഷിബു കൊടിമറ്റത്തിൽ, ജിനു ജോർജ്, മോൻസി സി വി, സുധ രാജേന്ദ്രൻ, വി എൻ ജിനേന്ദ്രൻ, വൈക്കം നസീർ, റ്റി കെ മോഹനൻ, സി ജെ കുര്യാച്ചൻ, പ്രശാന്ത് വിജയൻ, കുട്ടിയമ്മ തമ്പി,മാത്യു ഔഗേൻ, ബിനോയി മത്തായി, ജെറിൻ റ്റി ഏലിയാസ്, രതീഷ് കെ. ദിവാകരൻ, രാജി ചക്രവർത്തി,കുര്യാക്കോസ് റ്റി. ഐസക്, ഡി എസ് താരേഷ്, സലോമി സൈമൺ, ജെയിംസ് താഴൂരത്ത്, രാജൻ ചാലപ്പുറം, മേരി സ്ലീബ,സീമ ആൻ്റണി, മൈഫി രാജു,ലിവിങ്ങ്സ്റ്റൺ കെ പൗലോസ്, ജെയിംസ് ഓലിൽ, റെജി കുര്യാക്കോസ്,ഇ സി ജോർജ്,തോമസ് കെ പി,നോബിൾ ആരക്കുന്നം, അയ്യപ്പൻ എം കെ,നിജി ബിജു,ക്ലീറ്റസ് കെ റ്റി, ജോർജ് അലശക്കോടത്ത് എന്നിവർ പ്രതിഷേധ സദസ്സിന് നേതൃത്വം നൽകി.