മുളന്തുരുത്തിയില്‍ വീട്ടിൽ പാര്‍ക്ക് ചെയ്തിരുന്ന യമഹ ബൈക്ക് മോഷണം പോയി. സിസിടിവി ഉള്ള വീട്ടില്‍ മോഷണം നടത്തിയത് ആസൂത്രിതമായി

സിസിടിവി  ഉണ്ടെന്ന് വ്യക്തമായി അറിയാവുന്നവരാണ്  മുഖം മറച്ച് കൃത്യമായ ആസൂത്രണത്തോടെ ബൈക്ക് മോഷ്ടിക്കുവാൻ എത്തിയത് എന്ന് ബൈക്കിന്റെ ഉടമ ജിൽസ് എബ്രഹാം പറഞ്ഞു. 

New Update
bike theft

മുളന്തുരുത്തി: ഇന്നലെ പുലർച്ചെ ഒന്നരയോടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന, KDE 3579, ബ്ലാക്ക് കളർ, യമഹ ആർ എക്സ് 100 ബൈക്ക്  മോഷണം പോയി. 

Advertisment

ഇന്നലെ വെളുപ്പിന് ഒന്നര മണിയോടുകൂടി സ്പ്ലെൻഡർ ബൈക്കിൽ വന്ന രണ്ടു പേരാണ് മതിൽ ചാടിക്കടന്ന് ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോയത് എന്ന്  സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. 

സിസിടിവി  ഉണ്ടെന്ന് വ്യക്തമായി അറിയാവുന്നവരാണ്  മുഖം മറച്ച് കൃത്യമായ ആസൂത്രണത്തോടെ ബൈക്ക് മോഷ്ടിക്കുവാൻ എത്തിയത് എന്ന് ബൈക്കിന്റെ ഉടമ ജിൽസ് എബ്രഹാം പറഞ്ഞു. 

കഴിഞ്ഞ മുപ്പത് വർഷമായി ഉപയോഗിച്ച് വരുന്ന ബൈക്ക് മോഷണം പോയത്, സന്തതസഹചാരിയും,  വിശ്വസ്തനുമായ ഒരു ചങ്ങാതി നഷ്ടപ്പെട്ടതുപോലെയാണെന്ന്  ജിൽസ് പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ആണ് ബൈക്കിന്റെ പെയിൻറിംഗും മറ്റും  തീർത്ത് റീ രജിസ്ട്രേഷൻ നടത്തിയത്. 

ഇന്നലെ പുലർച്ചെ നടന്ന മോഷണം രാത്രി എട്ടുമണിക്ക് ശേഷമാണ് ജിൽസ് അറിഞ്ഞത്. ജോലി സ്ഥലത്ത് പോയി വന്നതിനുശേഷം ബൈക്ക് എടുക്കാനായി നോക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുളന്തുരുത്തി പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന നമ്പരിലോ, ബന്ധപ്പെടുക - 94474 414117.

Advertisment