/sathyam/media/media_files/2025/09/12/bharathiyam-award-2025-09-12-18-23-53.jpg)
കാഞ്ഞിരമറ്റം: പഠനത്തോടൊപ്പം സാമൂഹ്യബോധം രൂപപ്പെടുത്തി, സമൂഹത്തിനും രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നതിനും വേണ്ടി വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ അക്ഷീണം പ്രവർത്തിച്ച് വരുന്ന കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ മികച്ച പിടിഎ യ്ക്കും പിടിഎ പ്രസിഡണ്ടിനുമുള്ള ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ നൽകുന്ന ഭാരതീയം പുരസ്കാരം നേടിയത് മറ്റ് സ്കൂളുകൾക്ക് പ്രചോദനമാകുമെന്ന് അനൂപ് ജേക്കബ്ബ് എംഎൽഎ പറഞ്ഞു.
ഭാരതീയം പുരസ്കാരം നേടിയ പിടിഎ പ്രസിഡണ്ട് കെ എ റെഫീക്കിനെയും പിടിഎ കമ്മിറ്റി അംഗങ്ങളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പിടിഎ പ്രസിഡണ്ടിനുള്ള അവാർഡ് അനൂപ് ജേക്കബ്ബ് എംഎൽഎ യിൽ നിന്നും കെ എ റെഫീക്ക് ഏറ്റുവാങ്ങി.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സിമി സാറാ മാത്യൂ സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജർ ജോർജ്ജ് വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം എം ബഷീർ, ബിനു പുത്തത്ത് മ്യാലിൽ, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ ഹരി, ടി കെ മോഹനൻ ജനതാ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി കെ മോഹനൻ, മാനേജിംഗ് കമ്മറ്റിയംഗം വി ജി കുര്യാക്കോസ്, പി ടി എ പ്രസിഡണ്ട് കെ എ റഫീക്ക്, പി ടി എ വൈസ്.പ്രസിഡണ്ട് റംലത്ത് നിയാസ്, മാതൃസംഗമം. ചെയർപേഴ്സൺ അനൂജ അനിൽകുമാർ, കമ്മറ്റിയംഗം പ്രസീദ ഇ പി, സ്കൂൾ പ്രിൻസിപ്പാൾ റബീന എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബിനു ജോസഫ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.