എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ഒട്ടേറെ ഇരുചക്ര വാഹനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി പിഴ ഈടാക്കി

New Update
mvd

കൊച്ചി: ഇരുചക്ര വാഹനങ്ങൾ രൂപമാറ്റം വരുത്തിയും നമ്പർ മറച്ചുവെച്ചും അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിലും ഓടിക്കുന്നു എന്നുള്ള ആലുവ യു.സി. കോളേജ് പ്രദേശവാസികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തി. 

പരിശോധനയിൽ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തതും രൂപം മാറ്റിയതുമായ ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ പിടികൂടി. 18,500 രൂപ ഒരു വാഹനത്തിൽ നിന്ന് മാത്രമായി പിഴ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് എറണാകുളം ആർ.ടി.ഒ. (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

Advertisment