/sathyam/media/media_files/2025/09/15/malayattoor-boat-race-2025-09-15-11-56-48.jpg)
മലയാറ്റൂർ: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകൾക്കു മാത്രം ഏറെ സുപരിചിതമായിരുന്ന വള്ളംകളി ഇനി ചരിത്രപ്രസിദ്ധമായ മധ്യകേരളത്തിലെ മലയാറ്റൂരിലേയ്ക്കുമെത്തുന്നു.
മലയാറ്റൂർ മലയുടെ അടിവാരത്തിലെ നക്ഷത്രത്തടാകം എന്നറിയപ്പെടുന്ന മണപ്പാട്ടുചിറയിൽ വള്ളംകളി നടത്താനുള്ള ആലോചനകളാണ് പുരോഗമിയ്ക്കുന്നത്.
എറണാകുളം ജില്ലയിൽ പിറവത്തുമാത്രമാണ് മറ്റൊരു ജലോത്സവമേളയുള്ളത്. ഡിസംബർ മാസം അവസാനവാരത്തിലും ജനുവരിയുടെ ആരംഭത്തിലും മലയാറ്റൂരിൽ നടക്കാറുള്ള മെഗാകാർണിവൽ പ്രശസ്തമാണ്.
വള്ളംകളിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. അങ്കമാലി എംഎൽഎ റോജി എം. ജോൺ സംഘാടകസമിതി ചെയർമാനായും നീലിഗിശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയ് ആവോക്കാരൻ കൺവീനറുമായുള്ള സമിതിയുടെ രൂപകരണം നടന്നു.
രണ്ടു ദശകങ്ങൾക്ക് മുമ്പ് 2001-ൽ ഇവിടെ വലിയ ആഘോഷത്തോടെ വള്ളംകളിയാരംഭിച്ചിരുന്നെങ്കിലും അതു തുടരാൻ സാധിച്ചിരുന്നില്ല.
വള്ളംകളി പ്രേമികളെ മലയാറ്റൂരിലേയ്ക്ക് ആകർഷിയ്ക്കാനുള്ള വിപുലമായ ഒരുക്കങ്ങലേക്കുള്ള പ്രാഥമിക കൂടിയാലോചനകൾ നടക്കുകയാണെന്നു എംഎൽഎ പറഞ്ഞു.