New Update
/sathyam/media/media_files/2025/09/15/mahila-congress-foundation-day-2025-09-15-18-16-34.jpg)
ചാലക്കപ്പാറ: മഹിളാ കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ അമ്മമാർ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ചാലക്കപ്പാറയിൽ മഹിളാ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.
Advertisment
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനു വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സൈബാ താജുദ്ദീൻ, ലീലാ ഗോപാലൻ, ജീവൽ ശ്രീ പിള്ള, ജലജ മണിയപ്പൻ, മെറിറ്റബിജു, നാസ്മോൾ, എന്നിവർ സംബന്ധിച്ചു.