New Update
/sathyam/media/media_files/2025/09/15/keralolsavam-2025-2025-09-15-18-23-30.jpg)
ആമ്പല്ലൂര്‍: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവം ആരംഭിച്ചു. ആരോഗ്യ വിദ്യഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉദ്ഘാടനം ഗ്രമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് നിർവഹിച്ചു.
Advertisment
യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലജ മണിയപ്പൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അസിന ഷാമൽ, ആശംസ അർപ്പിച്ച് സംസാരിച്ചു. തുടന്ന് വിവിധ കലാസഹിത്യ രചന മത്സരങ്ങൾ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ നന്ദി അർപ്പിച്ചു.