/sathyam/media/media_files/2025/09/19/fireworks-association-2-2025-09-19-16-54-41.jpg)
എറണാകുളം: പടക്ക വ്യാപാര മേഖലയിലെ ലൈസൻസ് പുതുക്കി നൽകുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നും, ലൈസൻസ് അഞ്ചുവർഷത്തേക്ക് പുതുക്കി നൽകണമെന്നും ഫയർ വർക്ക്സ് മർച്ചന്റ് അസോസിയേഷൻ എറണാകുളം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എ ജെ റിയാസ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സംസ്ഥാന കോ - ഓർഡിനേറ്റർ കെ പി സുരേഷ് ബാബു യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. കൊല്ലം ജില്ലാ പ്രസിഡണ്ട് സിയാദ്, കോഴിക്കോട് ജില്ലാ ട്രഷറർ വിവില്‍, ബാബു ആന്റണി, സിജു ജോൺ, വിവേക് എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡണ്ടായി സിജു ജോണിനെയും, ജനറൽ സെക്രട്ടറിയായി ബാബു ആന്റണിയെയും, ട്രഷററായി വിവേക് എസ്സിനെയും, വൈസ് പ്രസിഡന്റുമാരായി ടിബോ എം ഷാജു, സ്റ്റീഫൻ ജോസഫ്, സെക്രട്ടറിമാരായി പി വി ജോസ്, ഷാജി എം കെ എന്നിവരെയും തിരഞ്ഞെടുത്തു.