New Update
/sathyam/media/media_files/2025/09/22/photos355-2025-09-22-14-28-41.jpg)
കൊച്ചി: എറണാകുളം എച്ച് എം ടി കൈപ്പടമുകൾ മാർത്തോമ ഭവന്റെ ചുറ്റുമതിൽ പൊളിച്ച സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി ന്യൂനപക്ഷ മോർച്ച.
Advertisment
മാർത്തോമ ഭവന്റെ ചുറ്റുമതിൽ പൊളിച്ച് അവിടെ ഗുണ്ടകളെ കൊണ്ട് അതിക്രമിച്ചു കയറി സിസിടിവി ക്യാമറകളും കോൺവെന്റിലേക്കുള്ള കുടിവെള്ള ലൈനുകളും തകർക്കുകയും മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ട് റെഡിമെയ്ഡ് കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ചതിനെതിരെ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടും നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് പറഞ്ഞു.
നിയമം നടപ്പാക്കേണ്ടവർ അതിന് തയ്യാറാകാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.