/sathyam/media/media_files/2025/10/03/koottungal-family-trust-annual-2025-10-03-20-21-13.jpg)
കൂട്ടുങ്ങൽ ഫാമിലി ട്രസ്റ്റ് 19-മത് വാർഷിക സമ്മേളനം ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. കെ.ഡി ജോസ്, കെ. എസ് ജോർജ്, കെ.ഡി ആൻ്റു, ഫാ. വർഗ്ഗീസ് കൂട്ടുങ്ങൽ, സിസ്റ്റർ റീഗ ജെയിംസ്, ജിജി ജോസഫ് എന്നിവർ സമീപം
കാഞ്ഞൂര്‍: കാഞ്ഞൂർ - വെള്ളാരപ്പിള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടുങ്ങൽ ഫാമിലി ട്രസ്റ്റ് 19- മത് വാർഷികാഘോഷം പാറപ്പുറം ഐശ്വര്യ ഗ്രാമം നഗറിൽ നടന്നു.
രാവിലെ ഐശ്വര്യഗ്രാം ചാപ്പലിൽ വിശുദ്ധ കുർബാന, പരേതർക്കുള്ള ഒപ്പീസ് എന്നിവയ്ക്ക് ശേഷം പൊതുസമ്മേളനത്തിനു മുന്നോടിയായി പ്രസിഡന്റ് കെ. ഡി ആന്റു ട്രസ്റ്റ് പതാക ഉയർത്തി.
തുടർന്ന് ഐശ്വര്യഗ്രാം ടവറിൽ നടന്ന വാർഷിക പൊതുസമ്മേളനം ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് പ്രസിഡൻ്റ് കെ.ഡി ആൻ്റു അദ്ധ്യക്ഷനായി.
പ്രവർത്തനവർഷത്തെ റിപ്പോർട്ട് സെക്രട്ടറി കെ .എസ് ജോർജ്ജും, വരവ് - ചെലവ് കണക്കുകൾ ട്രഷറർ ജിജി ജോസഫും അവതരിപ്പിച്ചു. ഫാ. വർഗീസ് കൂട്ടുങ്ങൽ അനുഗ്രഹ പ്രഭാഷണം നടത്തി. സി. റീഗ ജെയിംസ്, ഷൈനി ജോസഫ്, ടെറിൻ ജോർജ് എന്നിവർ ആശംസകൾ നേർന്നു.
ഫാമിലി കെയർ ഫണ്ട് കെ ഡി ജോസ് മാസ്റ്റർ പ്രതിഭാ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സജി വർഗീസ് കൂട്ടുങ്ങലിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് കുടുംബാംഗങ്ങളിൽ മതബോധനം, എസ്എസ്എൽസി, പ്ലസ് ടു - തുടങ്ങിയ തലങ്ങളിലും മറ്റു മേഖലകളിലും മികവ് തെളിയിച്ച വ്യക്തിത്വങ്ങളേയും, നവദമ്പതികൾ, സിൽവർ - സുവർണ്ണ വിവാഹ ജൂബിലേറിയന്മാർ എന്നിവരെ യോഗത്തിൽ ആദരിച്ചു.
ഡോ. എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ കാർഷിക അവാർഡിനായി തെരഞ്ഞെടുത്ത ജോളി ജോസിനെയും ട്രസ്റ്റ് കുടുംബങ്ങളിലെ മികച്ച ക്ഷീരകർഷകനായി തെരെഞ്ഞെടുത്ത കെ. ഓ ആന്റുവിനെയും, എല്‍ഐസി ഓഫ് ഇന്ത്യയിൽ ഒരു ദിവസം കൊണ്ട് ഏറ്റവും ഉയർന്ന ബിസിനസ് അച്ചീവമെന്റ് കരസ്ഥമാക്കിയ മേരി ഡേവിസിനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. മീട്ടു എൽദോ എഴുതിയ "മധുര രസം" എന്ന കുട്ടിക്കവിതകളുടെ പ്രകാശനവും നടന്നു.