New Update
/sathyam/media/media_files/2025/10/05/fyfi-kanayannur-2025-10-05-18-44-43.jpg)
ചോറ്റാനിക്കര: എരുവേലിയിൽ പെരിയാർ വാലി കനാലിന് സമീപം തരിശായി കിടക്കുന്ന ഭൂമിയിൽ പൊതു കളിക്കളം നിർമിക്കുവാൻ ഡിവൈഎഫ്ഐ കണയന്നൂർ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Advertisment
വി.എസ് അച്യുതാനന്ദൻ നഗറിൽ ചേർന്ന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫെബിൻ പി മൂസ ഉദ്ഘാടനം ചെയ്തു.
രണദേവ് ചന്ദ്രപ്പൻ, അശ്വതി അംബുജാക്ഷൻ, അമൽ എം ഗോവിന്ദ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ എൻ സുരേഷ്, ഓമന ധർമ്മൻ, കെ ജി കണ്ണൻ, പി ജി സനൽ, രാഹുൽ സത്യൻ, വി പി ജയരാജ് എന്നിവർ സംസാരിച്ചു.
സമ്മേളനം ഭാരവാഹികളായി സൈലസ് സണ്ണി (സെക്രട്ടറി), അഡ്വ. കെ ഹരികൃഷ്ണൻ (പ്രസിഡൻ്റ്), എം എസ് സന്ദു ( ട്രഷറർ) എന്നിവരെയും, 7 അംഗ ബ്ലോക്ക് സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.