/sathyam/media/media_files/2025/10/05/20-20-convension-2025-10-05-22-49-34.jpg)
കോലഞ്ചേരി: ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി മത്സരിക്കുന്നത് "ഇൻഡി" മുന്നണിയോട് ആണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം ജേക്കബ്ബ് പ്രസ്താവിച്ചു.
ട്വൻ്റി 20 പാര്‍ട്ടിയുടെ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ ഭരണരംഗത്ത് സമ്പൂര്‍ണ്ണ പരാജയമാണ്.
കേരളത്തിൽ വിലക്കയറ്റം ഇല്ലാതാക്കാൻ യാതൊരു നടപടികളും പിണറായി സർക്കാർ കഴിഞ്ഞ പത്തു വർഷമായി എടുത്തിട്ടില്ല. എന്നാൽ കിഴക്കമ്പലത്ത് ട്വന്റി 20 ആരംഭിച്ച ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് സിപിഎമ്മിന്റെ നേതൃത്വത്തിൽ പൂട്ടിക്കുകയാണ് ചെയ്തത്.
ശബരിമലയിലെ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയ സംഭവം, അക്ഷരാർത്ഥത്തിൽ കേരളത്തിലെ മാത്രമല്ല, അയ്യപ്പസ്വാമിയുടെ ഭക്തകോടികളായ ലോകത്തെ സകലരെയും ഞെട്ടിച്ചു. അയ്യപ്പസ്വാമിയുടെ യഥാർത്ഥ വിഗ്രഹം തന്നെ ഇപ്പോള്‍ സുരക്ഷിതമല്ലാത്ത സാഹചര്യമാണിപ്പോൾ.
അഴിമതി രഹിത ഭരണം നടത്തുന്ന ട്വന്റി 20 പഞ്ചായത്തുകളില്‍ എൺപത് തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്.
അഴിമതി ഇല്ലാതെ ഭരിച്ചാല്‍ ഓരോ പഞ്ചായത്തിലും ഒരു വര്‍ഷം, രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ മിച്ചം വരുമെന്ന് ട്വന്റി 20 പലവട്ടം തെളിയിച്ചിട്ടുണ്ട്.
കിഴക്കമ്പലം പഞ്ചായത്തിൽ പത്ത് വര്‍ഷവും മറ്റ് പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷവും ട്വന്റി 20 ഭരിച്ചപ്പോൾ 50 കോടി രൂപയാണ് മിച്ചം വന്നത്.
വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ഒമ്പത് ജില്ലകളിലായി അറുപത് പഞ്ചായത്തുകളിലും, മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പ്പറേഷനിലും ട്വന്റി 20 യുടെ സ്ഥാനാർത്ഥികൾ മത്സരിക്കും.
ട്വന്റി 20 യുടെ 1600 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി 20 വിജയിക്കും.
പാർട്ടി അധികാരത്തില്‍ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ആബുലന്‍സിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കും. ജനങ്ങൾക്ക് വേണ്ടി സഞ്ചരിക്കുന്ന ആശുപത്രിയും ആരംഭിക്കും.
സിപിഎം പൂട്ടിച്ച കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 20 ന് തുറക്കും. ആരോഗ്യ സുരക്ഷാ മെഡിക്കല്‍ സ്‌റ്റോറിന്റെ പ്രവര്‍ത്തനം മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി 20 യെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികളിലെ 22 പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്‍ഡിമുന്നണി പ്രചരിപ്പിക്കുന്ന ഏത് രാഷ്ട്രീയ കളികളും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും സാബു ജേക്കബ് പറഞ്ഞു.
കണ്‍വെന്‍ഷനില്‍ സംസ്ഥാന നേതാക്കളായ പി വൈ അബ്രാഹം, വി ഗോപകുമാര്‍, ജോര്‍ജ്ജ് പോള്‍, ചാര്‍ളി പോള്‍, ജിബി എബ്രാഹം, ജിന്റോ ജോരജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.