കുരീക്കാട് റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കണം; ചോറ്റാനിക്കര തെക്കേച്ചിറ നിവാസികളുടെ പട്ടയ പ്രശ്‌നം  പരിഹരിക്കണം - ഡിവൈഎഫ്ഐ ചോറ്റാനിക്കര മേഖല സമ്മേളനം

New Update
dyfi area convension

ചോറ്റാനിക്കര: കുരീക്കാട് റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകണം, ചോറ്റാനിക്കര തെക്കേച്ചിറ നിവാസികളുടെ പട്ടയ പ്രശ്‌നം പരിഹരിക്കണം എന്ന് ഡിവൈഎഫ്ഐ ചോറ്റാനിക്കര മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഖാവ് പുഷ്പൻ നഗറിൽ ചേർന്ന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സി അരുൺകുമാർ ഉദ്ഘാടനം ചെയ്തു. 

Advertisment

അശ്വതി പി എ, സുബിൻ സുന്ദർ, നിഖിൽ ദാസ്  എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജി ജയരാജ്‌, രാഹുൽ സി ആർ,ശ്യാം മോഹൻ, കെ ടി അഖിൽദാസ് എന്നിവർ സംസാരിച്ചു.

സമ്മേളനം ഭാരവാഹികളായി ശ്യാം മോഹൻ (സെക്രട്ടറി), അശ്വതി പി എ ( പ്രസിഡൻ്റ്), നിഖിൽദാസ് ( ട്രഷറർ) എന്നിവരെയും, 11 അംഗ ബ്ലോക്ക് സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

Advertisment