/sathyam/media/media_files/2025/10/09/congress-protest-against-ldf-government-2025-10-09-15-58-17.jpg)
മുളന്തുരുത്തി: ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ പ്രതിഷേധിച്ച് മുളന്തുരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
അയ്യപ്പൻ്റെ സ്വർണ്ണം കട്ട അമ്പലം വിഴുങ്ങികൾ രാജി വെയ്ക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കരവട്ടെ കുരിശിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പോൾ ചാമക്കാല, ലിജോ ചാക്കോച്ചൻ, വി എൻ ജിനേന്ദ്രൻ, ജിനു ജോർജ്ജ്, സുജേഷ് സുകുമാരൻ, ജോർജ്ജ് മാണി പട്ടശേരിൽ, റ്റി കെ മോഹനൻ, ജോമി കെ തോമസ്, ജെയ്നി രാജു, മധുസൂദനൻ കെ പി, ബിനോയി മത്തായി, സലോമി സൈമൺ, പ്രശാന്ത് വിജയൻ, ജെയിംസ് താഴൂരത്ത്, മേരി സ്ലീബ, അജു ജേക്കബ്ബ്, ഇന്ദിര ശിവരാജൻ, ബേസിൽ കിഴക്കേടത്ത്, ജെയിംസ് ഓലിയിൽ, കുര്യാക്കോസ് റ്റി ഐസക്, ചന്ദ്രൻ റ്റി കെ, രാജൻ ചാലപ്പുറം, വർഗ്ഗീസ് പി ഡി, അജിത രാമചന്ദ്രൻ, ബിനു പാവൂടത്ത്, ഇ സി ജോർജ്ജ്, അയ്യപ്പൻ എം കെ, നോബിൾ പി ജോൺ, അബ്രഹാം കുര്യാക്കോസ്, തങ്കച്ചൻ കന്നപ്പിള്ളിൽ, ബാബു ജോസഫ്, എ കെ മണി എന്നിവർ നേതൃത്വം നൽകി.