ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടവും വിവര പൊതുജന സമ്പർക്ക വകുപ്പും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി 'എൻ്റെ രാജ്യം എൻ്റെ മഹാത്മ'  ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

New Update
quizz competetion

കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും, വിവര പൊതുജന സമ്പർക്ക വകുപ്പും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി 'എൻ്റെ രാജ്യം എൻ്റെ മഹാത്മ' എന്ന വിഷയത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. 

Advertisment

മത്സരത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഒന്നാം വർഷ എംസിഎ വിദ്യാർത്ഥി എൻ. അമൽ ഹാസിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

കുസാറ്റ് അഞ്ചാം വർഷ എൽഎൽബി വിദ്യാർഥി ഗോകുൽ തേജസ് മേനോൻ രണ്ടാം സ്ഥാനവും കാക്കനാട് ഭവൻസ് കോളേജ് മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥി മുഹമ്മദ് ഷഹീൻ മൂന്നാം സ്ഥാനവും നേടി. 

ഓഡിറ്റ് വകുപ്പിൽ  ഓഡിറ്റ് ഓഫീസറായ പി പി അജിമോൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  നിർവഹിച്ചു. 

കളക്ടറേറ്റ്  സ്പാർക്ക് ഹാളിൽ നടന്ന മത്സരത്തിൽ വിവര പൊതുജന സമ്പർക്ക വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജുവല്‍,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു, അസിസ്റ്റൻ്റ് എഡിറ്റർ എ.ടി  രമ്യ, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ സി.ഡി. റെൻസി തുടങ്ങിയവർ പങ്കെടുത്തു.

Advertisment