New Update
/sathyam/media/media_files/2025/10/13/vaccination-against-rabbis-2025-10-13-15-40-31.jpg)
മുളന്തുരുത്തി: പേവിഷബാധ നിർമാർജന പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൻ്റെയും മൃഗാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി.
Advertisment
തുരുത്തിക്കര പ്രദേശത്ത് നടത്തിയ പ്രതിരോധ കുത്തിവെയ്പ്പ് പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ലിജോ ജോർജ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ഹരിത സി. രാജ് , ശ്രീജ എസ്സ്, അറ്റൻ്റർ നെജുമുദീൻ കെ. എസ്, സുധി മനോജ് എന്നിവർ നേതൃത്വം നൽകി.