/sathyam/media/media_files/2025/10/15/shone-george-at-vaipin-2025-10-15-13-28-36.jpg)
വൈപ്പിന്‍: മുനമ്പം വിഷയത്തിൽ കോടതി ഉത്തരവ് ഉണ്ടായിട്ടും കേന്ദ്ര നിയമങ്ങൾ അനുകൂലമായിരുന്നിട്ടും മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശം തിരികെ നൽകാൻ അടിയന്തര നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് സംശയസ്പദം ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കമ്മീഷനെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണല്ലോ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്, എന്നാൽ ആ കേസിലാണ് മുനമ്പത്ത് വസ്തുക്കൾ വക്കഫ് ബോർഡിന്റെ പേരിൽ കൂട്ടിയ നടപടി പോലും തെറ്റായിരുന്നു എന്നുള്ള വിധി ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഈ നടപടിക്ക് ശേഷം സർക്കാർ ഇതിനെതിരെ വക്കഫ് സംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഭൂമി കയ്യേറ്റ ഉദ്ദേശമുള്ള സംഘടനകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ മേടിക്കുവാൻ സർക്കാർ ഒത്താശ ചെയ്തു കൊടുക്കുന്നതായി സംശയിക്കുന്നതായും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ ഉടൻ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈപ്പിൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ എസ് പുരുഷോത്തമൻ, ടി ആർ അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് എം എസ് രവി തുടങ്ങിയവർ സംസാരിച്ചു