മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കരയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

New Update
waiting shed thiruthikkara

മുളന്തുരുത്തി: ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ തുരുത്തിക്കര കവലയിൽ നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. 

Advertisment

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ്ജ് മാണി പട്ടച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിജോ ജോർജ്ജ് സ്വാഗതവും മുൻ വാർഡ് മെമ്പർ റ്റി കെ  മോഹനൻ നന്ദിയും പറഞ്ഞു. 

thuruthikkara bus waiting shed

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ബിനി ഷാജി, ലതിക അനിൽ പഞ്ചായത്ത് അംഗങ്ങളായ പി എ വിശ്വംഭരൻ, മഞ്ജു അനിൽകുമാർ, ജോയൽ കെ ജോയി, മുൻ പഞ്ചായത്ത് അംഗം ഷിവി ജോർജ്, സാമൂഹ്യക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് എം എൻ  കിഷോർ, കുടുംബശ്രീ എ ഡി എസ് സെക്രട്ടറി ഉമ വർഗ്ഗീസ്, തുരുത്തിക്കര റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം വി വിനീഷ്, സെക്രട്ടറി ജയേഷ് കുമാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ സുരേഷ് എ എ,  അയൽക്കൂട്ടം സമിതി ഭാരവാഹികളായ എം ആർ വിജയൻ, അയ്യപ്പൻ കെ സി, ജോൺസൺ കെ വൈ, മാത്യു ജോൺ, കെ കെ  കൃഷ്ണൻകുട്ടി, രാജു എം ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment