/sathyam/media/media_files/2025/10/26/vikasana-jadha-2025-10-26-02-00-05.jpg)
ചോറ്റാനിക്കര: അഞ്ച് വർഷകാലത്തെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന നേട്ടങ്ങൾ ഉയർത്തി ഇടത്പക്ഷ ജനാധിപത്യ മുന്നണി ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന ജാഥയ്ക്ക് തുടക്കമായി.
ജാഥ കുരീക്കാടിൽ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി സി ഷിബു ജാഥാ ക്യാപ്റ്റൻ സ.എം ആർ രാജേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എരുവേലി യിൽ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു.
സമാപനം സിപിഐഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി സ. പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജാഥയിൽ സഖാക്കൾ ജി ജയരാജ്, കെ എൻ സുരേഷ്, കെ എസ് ബാലചന്ദ്രൻ, കെ കെ സിജു, എ കെ ദാസ്, മാത്യു ചെറിയാൻ, എ വി കുര്യാക്കോസ്, പുഷ്പ പ്രദീപ് , മുരുകൻ, വിത്സൺ പൗലോസ്, കെ ഡി സലീം കുമാർ, കെ എം ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ജാഥ ഇന്ന് (26/10/25) തെക്കിനേത്ത് നിരപ്പ് നിന്നും പര്യടനം ആരംഭിച്ചു തലക്കോട് സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us